കൊളോസിയത്തിൽ നടക്കുന്ന സമാധാനത്തിനായുള്ള സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കാൻ മാർപാപ്പ

റോമിലെ കൊളോസിയത്തിൽ നടക്കുന്ന സമാധാനത്തിനായുള്ള പ്രാർത്ഥനാശുശ്രൂഷയിൽ മറ്റ് മതനേതാക്കളോടൊപ്പം ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. ഒക്‌ടോബർ 25-ന് നടക്കുന്ന പ്രാർത്ഥന ‘സമാധാനത്തിനായുള്ള നിലവിളി’ എന്ന പേരിൽ മൂന്നു ദിവസത്തെ മതാന്തര ഉച്ചകോടിയുടെ ഭാഗമാണ്.

1986-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇറ്റലിയിലെ അസ്സീസിയിൽ സമാധാനത്തിനായുള്ള ആദ്യ ആഗോള പ്രാർത്ഥനാദിനം സംഘടിപ്പിച്ചു. തുടർന്ന് എല്ലാ വർഷവും സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം നടത്തിവരുന്നു. ഒക്‌ടോബർ 23 – 25 ​​തീയതികളിൽ ഈ വർഷത്തെ സമ്മേളനം നടക്കുന്നത് റോമിലായിരിക്കുമെന്ന് സാന്റ് എഗിഡിയോയിലെ കത്തോലിക്കാ സമൂഹം കഴിഞ്ഞ മാസം പ്രഖ്യാപിച്ചു.

കൊളോസിയത്തിൽ വൈകുന്നേരം 4.30 മുതൽ 6 വരെ മതാന്തര പ്രാർത്ഥനാശുശ്രൂഷയാണ് സമ്മേളനത്തിന്റെ അവസാന പരിപാടി. ആദ്യകാലങ്ങളിൽ നിരവധി ക്രൈസ്തവർ രക്തസാക്ഷികളായ സ്ഥലമാണിത്. ലോകത്തിലെ പ്രധാന മതങ്ങളുടെ പ്രതിനിധികൾ പ്രാർത്ഥനാസേവനത്തിലും കോൺഫറൻസിലും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.