ഉക്രൈന് ധനസഹായം എത്തിച്ചതിൽ പേപ്പൽ ഫൗണ്ടേഷന് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ

ഉക്രൈൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിച്ചതിന് പേപ്പൽ ഫൗണ്ടേഷന് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 28- ന് വത്തിക്കാനിൽ പേപ്പൽ ഫൗണ്ടേഷൻ നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

വിദ്യാഭ്യാസപരവും മാനുഷികവും സഭാപരവുമായ പദ്ധതികളിൽ സഹായിച്ചുകൊണ്ട് ഭൗതികവും ആത്മീയവുമായ പിന്തുണ പേപ്പൽ ഫൗണ്ടേഷൻ ഉക്രേനിയക്കാർക്ക് നൽകുന്നുണ്ട്. അതുപോലെ അവർ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പാപ്പാ അവർക്ക് നന്ദി പറഞ്ഞു. “ഉക്രൈനിലെ ലീവിവിൽ പുതിയ ഓഫീസുകൾ സ്ഥാപിക്കുന്നതിനായി ഉക്രേനിയൻ ഗ്രീക്ക് കാത്തോലിക്കാ സഭയ്ക്ക് (യു‌ജി‌സിസി) 1,00,000 ഡോളറിന്റെ പ്രാരംഭ ധനസഹായത്തിന് അംഗീകാരം നൽകിയിരുന്നു. യു‌ജി‌സിസി പാത്രിയാർക്കൽ കൂരിയയ്ക്കുള്ള ധനസഹായം സഭാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്. അതുവഴി ഉക്രേനിയക്കാർക്ക് മികച്ച രീതിയിലുള്ള സഹായങ്ങൾ നല്കാൻ അവർക്ക് കഴിയും” – പേപ്പൽ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് സാവേജ് പറഞ്ഞു.

ബോംബ് ഷെൽട്ടറുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകാൻ ഉക്രേനിയൻ വൈദികർ യുദ്ധമേഖലകളിൽ തന്നെ തുടരുകയാണ്. അഭയാർത്ഥികേന്ദ്രങ്ങൾ പരിപാലിക്കുന്നതിലും ആളുകളെ സുരക്ഷിതമായി പലായനം ചെയ്യാൻ സഹായിക്കുന്നതിലും പ്രാദേശികസഭ പ്രവർത്തിച്ചിട്ടുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.