റോമിലെ സേവനം പൂർത്തീകരിക്കുന്ന ഇറ്റാലിയൻ സൈനികരോട് നന്ദി പറഞ്ഞ് മാർപാപ്പ

റോമിലെ സേവനം പൂർത്തീകരിക്കുന്ന ‘ഗ്രനേഡിയേഴ്സ് ഓഫ് സാർഡിനിയ’ എന്ന സൈന്യവിഭാഗത്തോട് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 11- ന് റോമിൽ ഗ്രനേഡിയേഴ്സ് ഓഫ് സാർഡിനിയ എന്ന സൈന്യവിഭാഗത്തെ സ്വീകരിക്കുമ്പോഴാണ് പാപ്പാ അവർക്ക് നന്ദി അറിയിച്ചത്.

“റോമിലെ തെരുവുകൾ സുരക്ഷിതവും താമസയോഗ്യവുമാക്കിയതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. മാത്രമല്ല ഇവിടുത്തെ വിമാനത്താവളങ്ങൾ, റെയിൽവേ സബ്‌വേ സ്റ്റേഷനുകൾ, സാംസ്കാരികവും മതപരവുമായ സ്ഥലങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ ഇവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദിവസേനയുള്ള ഇവരുടെ സാന്നിധ്യം സുരക്ഷിതത്വം മാത്രമല്ല, റോമിൽ ശാന്തമായ അന്തരീക്ഷത്തിനും കാരണമായി”- പാപ്പാ പറഞ്ഞു.

രാജ്യത്തിന്റെ പോലീസ് സേനയ്‌ക്കൊപ്പം വത്തിക്കാനിൽ ഇവർ നൽകിയ സേവനത്തിന് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.