യുവജനങ്ങളും പ്രായമായവരും തമ്മിലുള്ള അടുപ്പം മനുഷ്യരാശിയെ രക്ഷിക്കും: മാർപാപ്പ

യുവജനങ്ങളും പ്രായമായവരും തമ്മിലുള്ള അടുപ്പം മനുഷ്യരാശിയെ രക്ഷിക്കുമെന്ന് പ്രതിവാര ജനറൽ ഓഡിയൻസിൽ ഫ്രാൻസിസ് മാർപാപ്പ. വാർദ്ധക്യത്തിന്റെ അർത്ഥത്തെയും മൂല്യത്തെയും കുറിച്ചുള്ള തന്റെ പഠനങ്ങളിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. തലമുറകൾ തമ്മിലുള്ള വിടവ് മറികടക്കാൻ യുവാക്കളെ പാപ്പാ പ്രോത്സാഹിപ്പിച്ചു.

“പ്രായമായവരോടും ചെറുപ്പക്കാരോടും ഇടപഴകാനും അനുഭവവും ആവേശവും പങ്കിടാനും അനുവദിക്കേണ്ടതിന്റെ പ്രാധാന്യം മാനവികത വീണ്ടും കണ്ടെത്തേണ്ടതുണ്ട്. മക്കൾ അനുഗ്രഹമാണെന്ന് സാക്ഷ്യം വഹിക്കുവാൻ പ്രായമായ മാതാപിതാക്കൾക്കും കഴിയണം.” – പാപ്പാ കൂട്ടിച്ചേർത്തു.

പ്രായമായവരുമായി ഇടപഴകാൻ കുട്ടികളെ അനുവദിക്കാൻ ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.