ഉക്രൈനിൽ സമാധാനം സ്ഥാപിക്കുക: കർദ്ദിനാൾമാരുടെ പ്ലീനറി സമ്മേളനത്തിൽ പാപ്പാ

ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള വത്തിക്കാന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കർദ്ദിനാൾമാരുടെ കൗൺസിലിനോട് സംസാരിച്ച് മാർപാപ്പ. ഏപ്രിൽ 25- ന് വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ പ്ലീനറി അസ്സംബ്ലിയിലാണ് പാപ്പാ ഇതേക്കുറിച്ച് പറഞ്ഞത്.

പ്ലീനറി അസംബ്ലിയിൽ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധവും അതിന്റെ സാമൂഹ്യവും രാഷ്ട്രീയവും സഭാപരവുമായ അനന്തരഫലങ്ങളും കർദ്ദിനാളന്മാർ സമ്മേളനത്തിൽ ചർച്ച ചെയ്തു. ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പായും സ്റ്റേറ്റ് സെക്രട്ടറിയും സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ചും പരിശുദ്ധ പിതാവ് സംസാരിച്ചുവെന്ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കത്തോലിക്കാ സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും കർദ്ദിനാൾമാരുടെ കൗൺസിൽ ചർച്ച ചെയ്തു. അതോടൊപ്പം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രസേവനവും അപ്പോസ്തോലിക് നൂൺഷ്യോമാരുടെ പ്രവർത്തനങ്ങളും പ്രസ്തുത യോഗത്തിലെ ചർച്ചാവിഷയമായിരുന്നു.

ഏപ്രിൽ 25 മുതൽ 27 വരെയാണ് വത്തിക്കാനിൽ കർദ്ദിനാൾമാരുടെ കൗൺസിലിന്റെ പ്ലീനറി യോഗം നടന്നത്. ഇത് 41-ാമത് പ്ലീനറി യോഗവും അതുപോലെ അപ്പോസ്തോലിക് ഭരണഘടനയായ ‘പ്രെഡിക്കേറ്റ് ഇവാഞ്ചേലിയം’ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ആദ്യയോഗവുമാണ്. യോഗത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലും ആരോഗ്യപ്രശ്‍നങ്ങൾ മൂലം മാർപാപ്പ പങ്കെടുത്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.