ഉക്രൈൻ സംഘർഷത്തെക്കുറിച്ച് പൊതുസദസ്സിൽ പരാമർശിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ, ഗോതമ്പിനെ ചൊല്ലിയുള്ള തർക്കം ആയുധമാക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ ഒന്നിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ദശലക്ഷക്കണക്കിന് ആളുകൾ പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ഒന്നാണ് ഉക്രൈനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി. എന്നാൽ അതിന് ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും ഭക്ഷണത്തിനുള്ള സാർവ്വത്രിക മനുഷ്യാവകാശം ഉറപ്പു നൽകാനും ശ്രമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഭക്ഷണമായ ഗോതമ്പ് ഒരു യുദ്ധായുധമായി ഉപയോഗിക്കരുത്” – പാപ്പാ പറഞ്ഞു.

അവശ്യ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ. എന്നാൽ ഫെബ്രുവരി 24-ന് ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇവിടെ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിർത്തലാക്കിയിരിക്കുകയാണ്. ഇതേ തുടർന്ന്, ഗോതമ്പ് പോലുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.