മതസ്വാതന്ത്ര്യം പലപ്പോഴും ലംഘിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു: മാർപാപ്പ

പലയിടങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുവെന്ന് ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഏപ്രിൽ 25 -ന് വത്തിക്കാനിലെ ഓർഡർ ഓഫ് ഹോളി ട്രിനിറ്റിയിലെ അംഗങ്ങളോട് സംസാരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അപ്പോസ്തോലിക് കൊട്ടാരത്തിലെ ക്ലെമന്റൈൻ ഹാളിൽ 120 പേരടങ്ങുന്ന സംഘത്തോടാണ് പാപ്പാ സംസാരിച്ചത്. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന ആളുകളെ പരിപാലിക്കുന്നതിലൂടെയാണെന്ന് പാപ്പാ പറഞ്ഞു. ഈ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വി. ജോൺ ദേ മാതായെക്കുറിച്ചും പാപ്പാ പ്രസ്താവിച്ചു.

ക്രൈസ്തവരും മുസ്ലീങ്ങളും ഉൾപ്പെടുന്ന അടിമകളുടെ വിമോചനത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു വി. ജോൺ ദേ മാതാ. അതിനായാണ് അദ്ദേഹം ഒരു പുതിയ സന്യാസ സമൂഹം തന്നെ സ്ഥാപിച്ചത്. അടിമകളെ മോചിപ്പിക്കാനുള്ള പ്രതിബദ്ധതയാണ് ഈ സമൂഹത്തിലെ അംഗങ്ങൾക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.