വയോധികരെ അവഹേളിക്കുന്നതിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

രോഗികളുടെയും പ്രായമായവരുടെയും അനാരോഗ്യത്തെ മുതലെടുക്കുന്നത് തിന്മയാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ ഒന്നിന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“രോഗത്തിന്റെയും വാർദ്ധക്യത്തിന്റെയും ബലഹീനത മുതലെടുക്കുന്നവർ വലിയ തിന്മയാണ് ചെയ്യുന്നത്. പ്രായമായവരുടെ ബലഹീനത മുതലെടുത്ത് അവരെ പല രീതിയിൽ വഞ്ചിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവർ ഇന്ന് അനവധിയാണ്. അവരുടെ സമ്പാദ്യങ്ങൾ തട്ടിയെടുത്ത് പലരും അവരെ ഉപേക്ഷിക്കുന്നു. ഈ ക്രൂരതകൾ നമ്മുടെ കുടുംബങ്ങളിലും നടക്കുന്നുണ്ട്. അതുകൊണ്ട് വാർദ്ധക്യത്തിൽ എത്തിയ പലർക്കും അവരുടെ മനുഷ്യാന്തസ്സിന് മുറിവേറ്റതായി ഭയപ്പെടുന്നു. എന്നാൽ സഹായം ആവശ്യമുള്ളവരെയാരും യേശു ഒരിക്കലും നിരസിക്കുന്നില്ല” – പാപ്പാ പറഞ്ഞു.

കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ ബഹുമാനിക്കാനും മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.