വാർദ്ധക്യത്തിന്റെ പരിധികളെക്കുറിച്ച് പൊതുസദസ്സിൽ സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ

വാർദ്ധക്യത്തിന്റെ പരിമിതികളെ അംഗീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 15-ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ചെറുപ്പത്തിൽ കാര്യങ്ങൾ ചെയ്തതുപോലെ വാർദ്ധക്യത്തിൽ നമുക്ക് ചെയ്യാൻ കഴിയില്ല. ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. നമ്മൾ അത്തരം പരിധികൾ അംഗീകരിക്കണം. എനിക്കും ഇപ്പോൾ നടക്കാൻ ഊന്നുവടിയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ക്രൈസ്തവർ എപ്പോഴും മുതിർന്നവരെ ശുശ്രൂഷിക്കണം. നമ്മൾ അവരെ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങളിൽ സഹകരിക്കുകയും വേണം” – പാപ്പാ പറഞ്ഞു.

പ്രായമായവരെ ഉപേക്ഷിക്കുന്ന സംസ്ക്കാരം ഇന്ന് സമൂഹത്തിൽ നിലവിലുണ്ട്. ഇത്തരം പ്രവർത്തികൾ മനുഷ്യത്വത്തോടു തന്നെ ചെയ്യുന്ന വഞ്ചനയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.