കാലിന് പൂർണവിശ്രമം നൽകാൻ മാർപാപ്പയോട് ആവശ്യപ്പെട്ട് ഡോക്ടർ

കാലിന് പൂർണവിശ്രമം നൽകാൻ ഫ്രാൻസിസ് പാപ്പായോട് ആവശ്യപ്പെട്ട് ഡോക്ടർ. ഏപ്രിൽ 30- ന് വത്തിക്കാനിൽ തീർത്ഥാടകരെ സ്വീകരിക്കുമ്പോഴാണ് പാപ്പാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചത്.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സ്ലോവോക്കിയയിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിക്കുകയായിരുന്നു പാപ്പാ. തീർത്ഥാടകരെ നടന്നുകൊണ്ട് സ്വാഗതം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ പാപ്പാ ഡോക്ടർ തന്നോട് കാലിന് പൂർണ വിശ്രമമാണ് പറഞ്ഞിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ ഏതാനും നാളുകളായി ശുശ്രൂഷകളിൽ പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.