വൈദികാർത്ഥികളെ പരിശീലകർ സൂക്ഷ്മമായി നിരീക്ഷിക്കണം: ഫ്രാൻസിസ് പാപ്പാ

വൈദികാർത്ഥികളെ പരിശീലകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 17-ന് മിലാൻ അതിരൂപതയിലെ വൈദിക പരിശീലകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഒരുവനിലെ ദൈവവിളി തിരിച്ചറിയേണ്ടതിന് പരിശീലകർ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം. അവന്റെ കഴിവുകൾ, ബലഹീനതകൾ എന്നിവയെല്ലാം പരിശീലകർ മനസ്സിലാക്കണം. വൈദിക പരിശീലന കാലഘട്ടം പക്വതയുള്ള പുരോഹിതരെ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാവണം. അവർ കൂദാശയുടെ മാത്രം പരികർമ്മകരാകാതെ മനുഷ്യത്വത്തിലും മറ്റ് മനുഷ്യരോടുള്ള ഇടപെടലിലും മികച്ചുനിൽക്കണം. തുറന്ന മനോഭാവവും വീക്ഷണവും പരിശീലകർക്ക് വൈദികാർത്ഥികളെ മനസ്സിലാക്കാൻ ആവശ്യമാണ്. അതിനായി പരിശീലകർ തന്നെ ക്രിസ്തുവിന്റെ പൂർണ്ണതയിലേക്ക് അനുദിനം വളരാൻ പരിശ്രമിക്കണം ” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.