60-ാം വാർഷികം ആഘോഷിക്കുന്ന പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിച്ച് മാർപാപ്പ

60-ാം വാർഷികം ആഘോഷിക്കുന്ന പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. മേയ് ഏഴിന് അപ്പോസ്തോലിക കൊട്ടാരത്തിൽ വച്ച് പ്രസ്തുത ഇൻസ്റ്റിറ്റൂട്ടിന്റെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഔചിത്യത്തെ പരിശോധിക്കാൻ ഈ സ്ഥാപനം നടത്തിയ പഠനത്തിന് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് ഉയർന്നു വന്ന ആരാധനാക്രമത്തിന്റെ വിവിധ മാനങ്ങളെ, അതായത്, ആരാധനക്രമത്തിലെ വിശ്വാസികളുടെ പങ്കാളിത്തം, സഭാ കൂട്ടായ്മ, സുവിശേഷവൽക്കരണം തുടങ്ങിയവയെക്കുറിച്ച് ഈ സ്ഥാപനം പഠനം നടത്തിയിരുന്നു. “ആരാധനാ ജീവിതത്തിൽ വിശ്വാസികളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. ആരാധനാക്രമത്തിന്റെ ആത്മാവിലേക്ക് പ്രവേശിക്കാൻ വിശ്വാസികളെ ബോധവൽക്കരിക്കുക. ആരാധനാക്രമം എന്ന് പറയുന്നത് ഒരാഘോഷമാണ്. മറിച്ച് ഒരു തൊഴിലല്ല”- പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.