ആരാധനാക്രമം പ്രശ്നങ്ങൾക്കുള്ള വേദിയാക്കരുത്: ഫ്രാൻസിസ് മാർപാപ്പ

ആരാധനാക്രമത്തെ ചൊല്ലി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ. മേയ് ഏഴിന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റൂട്ടിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ആരാധനാക്രമ ജീവിതവും അതിനെക്കുറിച്ചുള്ള പഠനവും സഭാ ഐക്യത്തിലേക്കാണ് നയിക്കേണ്ടത്, മറിച്ച് വിഭജനത്തിലേക്കല്ല. ആരാധനാക്രമത്തെ ചൊല്ലി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നിടത്ത് ഒരിക്കലും ദൈവത്തെ ആരാധിക്കാൻ സാധിക്കുകയില്ല. അവിടെ ഭിന്നിപ്പിലേക്ക് നയിക്കുന്ന പിശാചിന്റെ സാന്നിധ്യമുണ്ട്.”- പാപ്പാ പറഞ്ഞു. ഓരോ പരിഷ്കരണവും പ്രതിരോധം സൃഷ്ടിക്കുന്നതായാണ് താൻ വിശ്വസിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.