ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിൽ അകപ്പെട്ടവരോട് സാമീപ്യം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിൽ അകപ്പെട്ടവരോട് തന്റെ വേദനയും സാന്നിധ്യവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 14 -ന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം അറിയിച്ചത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയാത്രോ പരോളിനാണ് മാർപാപ്പായ്ക്കു വേണ്ടി സന്ദേശത്തിൽ ഒപ്പു വച്ചിരിക്കുന്നത്. “മെഗി ചുഴലിക്കാറ്റ് മൂലമുണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ശേഷം ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഫ്രാൻസിസ് മാർപാപ്പ തന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സഹായിക്കുന്ന എല്ലാവർക്കും പ്രാർത്ഥനയുടെ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു” – സന്ദേശത്തിൽ പറയുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഏപ്രിൽ പത്തിനാണ് ഫിലിപ്പീൻസിലെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് വീശിയത്. ഈ ചുഴലിക്കാറ്റിൽ 59 പേർ മരണപ്പെടുകയും 27 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.