രോഗികളെ കൊല്ലാൻ ഡോക്ടർമാരോട് ആവശ്യപ്പെടാനാവില്ലെന്ന് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ പൊതുസദസ്സിൽ ഫ്രഞ്ച് പൊതുഭരണാധികാരികളുടെ ഒരു പ്രതിനിധിസംഘത്തെ സ്വീകരിച്ചു. ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്ത ഫാഷനബിൾ വിഷയങ്ങൾക്ക് അനുകൂലമായി പെരുമാറാതെ, അവഗണിക്കപ്പെടുന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും ജീവിതത്തിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷണം നൽകാനും പാപ്പാ ആവശ്യപ്പെട്ടു. “വയോജനങ്ങൾക്കും അവർക്ക്  ജീവിതാവസാനത്തിൽ നൽകേണ്ട പരിചരണത്തെക്കുറിച്ചും ഞാൻ പ്രത്യേകം ചിന്തിക്കുന്നു. ഡോക്ടർമാർക്ക്, പരിചരണവും ആശ്വാസം നൽകുന്ന ജോലിയുമാണുള്ളത്. കാരണം അവർക്ക് എല്ലായ്പ്പോഴും സുഖപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, രോഗികളെ കൊല്ലാൻ ഡോക്ടർമാരോട് ആവശ്യപ്പെടാൻ കഴിയില്ല” – പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.