ക്രിസ്തു നൽകുന്ന സമ്മാനങ്ങളെ സ്വീകരിക്കാൻ ഹൃദയം തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഹൃദയം തുറന്ന് ക്രിസ്തു നൽകുന്ന സമ്മാനങ്ങളെ സ്വീകരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മേയ് ഏഴിന് ഓർഡർ ഓഫ് ദി ബ്ലെസ്ഡ് വിർജിൻ മേരി ഓഫ് മേഴ്‌സിയിലെ അംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ക്രിസ്തുവിനെപോലെ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാൻ തയ്യാറായ ഹൃദയവുമായി ജീവിക്കാൻ പരിശുദ്ധ അമ്മ നമ്മോട് ആവശ്യപ്പെടുന്നു. യേശുവിന്റെ വിളിയോടുള്ള പ്രതികരണമെന്നോണം, സഭയുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായില്ലെങ്കിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ നമുക്ക് വിരക്തി അനുഭവപ്പെടാം. യേശു നമുക്കു നൽകുന്ന ഏത് സമ്മാനങ്ങളെയും സ്വീകരിക്കാൻ നമുക്ക് ഹൃദയം തുറക്കാം. അത് എന്തായിരിക്കുമെന്ന് എനിക്കോ നിങ്ങൾക്കോ മുൻകൂട്ടി അറിയുവാൻ കഴിയില്ല”- പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.