നന്മയാണ് ഭൂമിയിൽ നമ്മൾ അവശേഷിപ്പിക്കേണ്ട ഏറ്റവും വലിയ സമ്പത്ത്: ഫ്രാൻസിസ് മാർപാപ്പ

നമ്മൾ ഭൂമിയിൽ അവശേഷിപ്പിക്കേണ്ട സമ്പത്ത് ധനമല്ല, മറിച്ച് നന്മയാണെന്ന് ഫ്രാൻസിസ് പാപ്പാ. മേയ് 11-ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചു നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ബൈബിളിലെ യൂദിത്തിനെ ഉദാഹരണമാക്കിയാണ് പാപ്പാ വയോധികരെക്കുറിച്ച് പൊതുസദസ്സിൽ സംസാരിച്ചത്. “വയോധികർക്ക് അവരുടെ കൊച്ചുമക്കളെ പരിപാലിക്കാൻ താല്പര്യമുണ്ട്. എന്നാൽ ഇന്ന് ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണെന്നു മാത്രമല്ല, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി വിദൂരത്താണ് താമസിക്കുന്നതും. കൊച്ചുമക്കൾക്ക് അറിവ് പകർന്നു നൽകുക എന്നത് വയോധികരുടെ കടമയാണ്. അവരിൽ നിന്നാണ് കുട്ടികൾ കാരുണ്യത്തിന്റെ പാഠങ്ങൾ പഠിക്കുന്നത്. പലരും മക്കൾക്കു വേണ്ടി കരുതുന്നത് സമ്പത്താണ്. എന്നാൽ അവർക്കു വേണ്ടി ഭൂമിയിൽ അവശേഷിപ്പിക്കേണ്ടത് നന്മയാണ്” – പാപ്പാ പറഞ്ഞു.

യുവതലമുറയിൽ മാത്രമല്ല ദൈവം കഴിവുകൾ നിക്ഷേപിച്ചിരിക്കുന്നത്. പ്രായഭേദമെന്യേ എല്ലാ മനുഷ്യരിലും ദൈവം നിക്ഷേപങ്ങൾ കരുതിയിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.