സാഹോദര്യം നിലനിർത്താനായി പാലങ്ങൾ പണിയുന്നവരാകുക: ഫ്രാൻസിസ് പാപ്പാ

സാഹോദര്യം നിലനിർത്താനായി പാലങ്ങൾ പണിയുന്നവരാകണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. തിങ്കളാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ച നയതന്ത്രസേനയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

“വരുംതലമുറക്കായി പ്രത്യാശയുടെ ഭാവി ഒരുക്കണമെങ്കിൽ ജനങ്ങൾ തമ്മിലുള്ള സംഭാഷണവും സഹകരണവും വർദ്ധിപ്പിച്ചേ മതിയാകൂ. പരസ്പരം സംവാദവും സാഹോദര്യവും വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ സമാധാനത്തിന് ഇടം നൽകുന്നതിന് നാം ഭയക്കേണ്ടതില്ല” – പാപ്പാ പറഞ്ഞു.

മനുഷ്യരാശിയോടുള്ള പ്രത്യേകിച്ച് മുറിവേറ്റതോ, അപമാനിക്കപ്പെട്ടതോ ആയ മനുഷ്യത്വത്തോടുള്ള സഭയുടെ നിഷ്പക്ഷമായ അഭിനിവേശം പാപ്പാ അറിയിച്ചു. വ്യത്യസ്‌ത ആളുകൾക്കും സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും ഇടയിൽ പാലങ്ങൾ പണിയാനുള്ള മാർപാപ്പയുടെ പ്രതിബദ്ധത അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റിന്റെ സവിശേഷതയായി ഉയർന്നുവരുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.