ഇനി ഓപ്പറേഷന് വിധേയനാകാനില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ

അനസ്തേഷ്യ മൂലം പല ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഇനിയൊരു ഓപ്പറേഷന് വിധേയനാകാൻ താനില്ലെന്നും ഫ്രാൻസിസ് പാപ്പാ. മെയ് 23- ന് വത്തിക്കാനിൽ ഇറ്റാലിയൻ ബിഷപ്പുമാരുമായി നടന്ന പ്ലീനറി അസ്സംബ്ലിയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

പരിശുദ്ധ പിതാവ് ബിഷപ്പുമാരുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ഏകദേശം രണ്ട് മണിക്കൂറോളം ചർച്ച നടത്തി. ഇവർ തമ്മിലുള്ള സംഭാഷണത്തിൽ മാർപാപ്പായുടെ ആരോഗ്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി മാർപാപ്പായ്ക്ക് നൽകിയ ജനറൽ അനസ്തേഷ്യ പല പാർശ്വഫലങ്ങൾക്കും കാരണമായിരുന്നു. അതിനാൽ കാൽമുട്ടിന് ഇനിയൊരു ഓപ്പറേഷൻ ആവശ്യമില്ലെന്ന് പാപ്പാ അറിയിച്ചു. “ഫിസിക്കൽ തെറാപ്പികളും മരുന്നുകളും കൊണ്ട് തന്റെ കാൽവേദനയ്ക്ക് മതിയായ ആശ്വാസം ലഭിക്കും. വേദനകൾ പലപ്പോഴും അനുഗ്രഹത്തിന്റെ മറ്റൊരു മുഖമാണ്”- പാപ്പാ കൂട്ടിച്ചേർത്തു.

ആരോഗ്യ പ്രശ്നങ്ങൾ മൂലം മെയ് അഞ്ച് മുതൽ പല പൊതു പരിപാടികൾക്കും പാപ്പാ വീൽചെയറിന്റെ സഹായം ഉപയോഗിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.