ബൈബിളിലെ രത്നമാണ് ‘റൂത്ത്’ എന്ന പുസ്തകം: ഫ്രാൻസിസ് മാർപാപ്പ

കുടുംബത്തിലെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ‘റൂത്ത്’ എന്ന പുസ്തകം ബൈബിളിലെ രത്നമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 27-ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

നവോമിയുടെയും റൂത്തിന്റെയും കഥയെ കേന്ദ്രീകരിച്ചുള്ള ഈ പുസ്തകം കുടുംബം നൽകുന്ന ഫലങ്ങളെക്കുറിച്ചുള്ള സാക്ഷ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. “അമ്മായിയമ്മയെ എപ്പോഴും നെഗറ്റീവ് കഥാപാത്രമായിട്ടാണ് പലരും കാണുന്നത്. എന്നാൽ അവർ നിങ്ങളുടെ ഭർത്താവിന്റെയും നിങ്ങളുടെയും അമ്മയാണ്. അവരെ കൊച്ചുമക്കളുമായി ഇടപഴകാൻ അനുവദിക്കണം. അതവർക്ക് പുതുജീവൻ നൽകുന്നു”- പാപ്പാ പറഞ്ഞു. അമ്മായിയമ്മമാർ എപ്പോഴും തങ്ങളുടെ നാവിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.