കത്തോലിക്കാ വിവാഹം ഔപചാരികതയല്ല; ഒരു സമ്മാനമാണ്: 2022-ലെ ലോക കുടുംബസംഗമത്തിൽ മാർപാപ്പ

കത്തോലിക്കാ വിവാഹം ഔപചാരികതയോ ഒരു നിയമമോ മാത്രമല്ല, ഒരു സമ്മാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 22-ന് ലോക കുടുംബസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“വിവാഹം പൂർത്തീകരിക്കേണ്ട ഒരു ഔപചാരികതയല്ല. ഒരു നിയമം അനുസരിക്കുന്നതിനോ, സഭ പറയുന്നതു കൊണ്ടോ അല്ലെങ്കിൽ ഒരു പാർട്ടി സംഘടിപ്പിക്കുന്നതിനോ ‘ലേബലുള്ള’ കത്തോലിക്കനാകാനോ നിങ്ങൾ വിവാഹം കഴിക്കരുത്. നിങ്ങളുടെ ദാമ്പത്യം പാറ പോലെ ഉറച്ച ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമാക്കാനായിരിക്കണം നിങ്ങൾ വിവാഹം കഴിക്കേണ്ടത്. ഒരു പുരുഷനും സ്ത്രീയും പ്രണയത്തിലാകുമ്പോൾ, ദൈവം അവർക്ക് ഒരു സമ്മാനം വാഗ്ദാനം ചെയ്യുന്നു. വിവാഹം എന്ന അത്ഭുതകരമായ സമ്മാനമാണത്. അതിൽ ദൈവികസ്നേഹത്തിന്റെ ശക്തിയുണ്ട്” – പാപ്പാ പറഞ്ഞു.

2022-ലെ ലോക കുടുംബസംഗമം വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് സംഘടിപ്പിച്ചത്. ഈ സംഗമത്തിൽ ഫ്രാൻസിസ് മാർപാപ്പ, ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം കുടുംബങ്ങളെയും വെല്ലുവിളികളെ അതിജീവിച്ചതോ, മറ്റുള്ളവരെ സേവിക്കുന്നതോ ആയ അവരുടെ ജീവിതസാക്ഷ്യങ്ങളും ശ്രവിച്ചു. ജൂൺ 26-നാണ് ലോക കുടുംബസംഗമം അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.