തൊഴിലിടങ്ങളിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് മനുഷ്യ ജീവൻ: ഫ്രാൻസിസ് പാപ്പാ

തൊഴിലിടങ്ങളിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് മനുഷ്യ ജീവൻ ആണെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 20 -ന് ഇറ്റാലിയൻ അസോസിയേഷൻ ഓഫ് പ്രൈവറ്റ് കൺസ്ട്രക്ഷൻ കോൺട്രാക്ടർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മനുഷ്യരാണ് യഥാർത്ഥ സമ്പത്ത്. അവരില്ലാതെ, തൊഴിലാളി സമൂഹമില്ല, സംരംഭമില്ല, സമ്പദ്‌വ്യവസ്ഥയില്ല. ജോലിസ്ഥലത്തെ സുരക്ഷ എന്നാൽ മനുഷ്യവിഭവശേഷി സംരക്ഷിക്കുക എന്നതാണ്. അത് ദൈവത്തിന്റെ ദൃഷ്ടിയിൽ മാത്രമല്ല സംരംഭകന്റെ ദൃഷ്ടിയിലും വിലയുള്ളതാണ്” -പാപ്പാ പറഞ്ഞു.

ഇൻഡിപെൻഡന്റ് നാഷണൽ ഒബ്സർവേറ്ററി ഓൺ വർക്ക് ഡെത്ത്സിന്റെ കണക്കനുസരിച്ച് 2021 -ൽ ഇറ്റലിയിൽ 1,404 പേർ തൊഴിൽ അപകടങ്ങളിൽ മരിച്ചിരുന്നു. 30% മരണങ്ങൾ കാർഷിക മേഖലയിലും 15% നിർമ്മാണ മേഖലയിലുമാണ് ഉണ്ടായിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.