സ്വർഗം നമുക്കു നൽകുന്ന സമ്മാനമാണ് പരസ്പര ഐക്യം: ഫ്രാൻസിസ് പാപ്പാ

പരസ്പര ഐക്യം ഭൂമിയിൽ നിന്നല്ല, മറിച്ച് സ്വർഗത്തിൽ നിന്ന് നമുക്കു ലഭിക്കുന്ന  സമ്മാനമാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ മൂന്നിന് പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള യുവ വൈദികരുടെയും സന്യാസിമാരുടെയും പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരസ്പര ഐക്യം സ്വർഗത്തിൽ നിന്ന് നമുക്കു ലഭിക്കുന്ന സമ്മാനമാണ്. ഈ അസാധാരണ കൃപ ലഭിക്കാൻ നാം നിരന്തരം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും സംഭാഷണത്തിലേർപ്പെടുകയും വേണം. ഇത് നമ്മുടെ പ്രതിബദ്ധതയുടെയും പരിശ്രമത്തിന്റെയും ഫലമല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ഫലമാണ്. നാം അവനോട് എപ്പോഴും വിശ്വസ്‌തത പുലർത്തണം. പരിശുദ്ധാത്മാവിനെ അനുസരിച്ചാൽ അവൻ നമ്മെ പൂർണ്ണമായ ഐക്യത്തിന്റെ പാതയിലൂടെ നയിക്കും. ഐക്യം ഒരു കൃപയാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.