ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ആഹ്വാനം ചെയ്ത് മാർപാപ്പ

ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആയുധങ്ങൾ നിശബ്ദമാക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 27-ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ആയുധങ്ങൾ നിശബ്ദമാക്കുക. അങ്ങനെ യുദ്ധം തടയാൻ ശക്തിയുള്ളവരും അധികാരമുള്ളവരും മനുഷ്യരാശിയുടെ സമാധാനത്തിനായുള്ള നിലവിളിക്ക് ഉത്തരം നൽകുക” – പാപ്പാ പറഞ്ഞു. വിശ്വാസികളോട് സമാധാനത്തിനു വേണ്ടിയുള്ള നിരന്തരമായ പ്രാർത്ഥന തുടരണമെന്നും പാപ്പാ ആവശ്യപ്പെട്ടു. പല സന്ദർഭങ്ങളിലും യുദ്ധം അവസാനിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തിട്ടുണ്ട്. അവസാനമായി പാപ്പാ ഈ ആവശ്യം ഉന്നയിച്ചത് പൗരസ്ത്യ സഭകൾ ഈസ്റ്റർ ആഘോഷിച്ച ഏപ്രിൽ 24-നായിരുന്നു.

ഫെബ്രുവരി 24-നു തുടങ്ങിയ ഉക്രൈൻ സംഘർഷം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും യുദ്ധത്തിന്റെ ഭീകരതയും വർദ്ധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.