മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ

വി. യോഹന്നാന്റെ സുവിശേഷത്തിലെ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് എട്ടിന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഇപ്രകാരം സംസാരിച്ചത്.

“ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടണമെങ്കിൽ നാം ഹൃദയം തുറന്ന് ദൈവത്തെ ശ്രവിക്കണം. അവനെ ശ്രവിക്കുന്നതു വഴി ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. പ്രതിസന്ധികളിൽ അവൻ കൂടെയുണ്ടെന്ന ചിന്ത നമ്മുടെ ആത്മധൈര്യം വർദ്ധിപ്പിക്കും. നഷ്ടപ്പെട്ട ആടുകളെ വീണ്ടെടുക്കാനാണ് മനുഷ്യപുത്രൻ വന്നത്. ക്രിസ്തുവിനെ ശ്രവിക്കാനും അവന്റെ സ്നേഹത്തെ തിരിച്ചറിയാനും അവനെ പിന്തുടരാനും പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.