വയോധികരെ ഉപേക്ഷിക്കുന്നത് പാപമാണ്: ഫ്രാൻസിസ് മാർപാപ്പ

പ്രായമായവരെ ബഹുമാനിക്കാത്തതും അവരെ ഉപേക്ഷിക്കുന്നതും പാപമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 20- ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ദയവായി, വയോധികരെ പരിപാലിക്കുക. കാരണം അവർ മൂലമാണ് നമ്മൾ ഇവിടെ ആയിരിക്കുന്നത്. അവരോട് എന്നും നന്ദിയുള്ളവരായിരിക്കണം. പ്രായമായവരെ ബഹുമാനിക്കുന്നത് സ്നേഹത്തിന്റെ ഒരു രൂപമാണ്. ബഹുമാനിക്കപ്പെടുന്നവർക്ക് മാത്രമല്ല, ബഹുമാനിക്കുന്നവർക്കും ആ പ്രവർത്തി ജീവൻ നൽകുന്നു”- പാപ്പാ പറഞ്ഞു. മാതാപിതാക്കൾ അവരുടെ കുട്ടികളുമായി പ്രായമായവരെ സന്ദർശിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മാതാപിതാക്കളെ ബഹുമാനിക്കണം. അവനവന്റെ മാതാപിതാക്കളെ മാത്രമല്ല തലമുറകളുടെ മാതാപിതാക്കളെയും ബഹുമാനിക്കണമെന്നും അവരുമായി ബന്ധം പുലർത്തണമെന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.