ദൈവത്തിന്റെ കരുണ നൽകുന്ന സമാധാനത്തെക്കുറിച്ച് പ്രസംഗിച്ച് ഫ്രാൻസിസ് മാർപാപ്പ

ദൈവത്തിന്റെ ക്ഷമ നൽകുന്ന സന്തോഷത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ദൈവകരുണയുടെ തിരുനാളായ ഏപ്രിൽ 24- ന് സെന്റ്‌ പീറ്റേഴ്സ് ചത്വരത്തിൽ വച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ദൈവം നൽകുന്ന സന്തോഷവും സമാധാനവും ഉത്ഭവിക്കുന്നത് ക്ഷമയിൽ നിന്നാണ്. യേശുവിന്റെ ക്ഷമയും സമാധാനവും ലഭിച്ച സമയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. നമുക്കോരോരുത്തർക്കും അവ ലഭിച്ചിട്ടുണ്ട്. നമുക്ക് തെറ്റുകളും പരാജയങ്ങളും സംഭവിച്ചപ്പോൾ നമുക്ക് ലഭിച്ച ദൈവകരുണയെ നമുക്ക് ധ്യാനിക്കാം” – പാപ്പാ പറഞ്ഞു. സുവിശേഷങ്ങളിൽ യേശു തന്റെ ശിഷ്യന്മാരോട് കാണിക്കുന്ന കരുണയാണ് കുമ്പസാരം എന്ന കൂദാശയിലൂടെ അവിടുന്ന് നമുക്ക് നൽകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ദൈവം നൽകുന്ന ക്ഷമ എല്ലാവർക്കും നൽകണമെങ്കിൽ ആദ്യം വൈദികർ ആ ക്ഷമ സ്വീകരിക്കണം. വിശ്വാസികൾ കുമ്പസാരത്തിനു വരുമ്പോൾ അവരെ വേദനിപ്പിക്കരുത്. ദൈവം എല്ലാവരോടും ക്ഷമിക്കുന്നവനാണെന്നും വൈദികർ ആ ക്ഷമ എല്ലാവർക്കും നൽകണമെന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.