ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം ദൈവത്തിനെതിരെയുള്ള രോഷമാണ്: ഫ്രാൻസിസ് മാർപാപ്പ

ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം ദൈവത്തിനെതിരെയുള്ള രോഷമാണെന്ന് ഉക്രൈൻ യുദ്ധത്തെ മുൻനിർത്തി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 13- ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യേശു നൽകുന്ന സമാധാനം എല്ലാറ്റിനും ഉപരിയാണ്. അത് ഒരിക്കലും ആയുധങ്ങൾ ഉപയോഗിച്ച് നൽകുന്ന സമാധാനമല്ല. പ്രാർത്ഥന, ആർദ്രത, ക്ഷമ, സ്നേഹം എന്നിവയാണ് ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ സുവിശേഷത്തിൽ പറയുന്ന ആയുധങ്ങൾ. അതുകൊണ്ട് തന്നെ യുദ്ധങ്ങൾ ദൈവത്തിനെതിനെതിരെയുള്ള രോഷപ്രകടനമാണ്”- പാപ്പാ പറഞ്ഞു. അധികാരം വിഗ്രഹമാകുന്നിടത്താണ് യുദ്ധങ്ങൾ ഉണ്ടാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലൗകിക ശക്തി വിതയ്ക്കുന്നത് നാശവും മരണവുമാണ്. എന്നാൽ ക്രിസ്തുവിന്റെ സമാധാനം ചരിത്രം സൃഷ്ടിക്കുന്നു. ആകയാൽ ഈസ്റ്റർ ദൈവത്തിന്റെയും മനുഷ്യരാശിയുടെയും യഥാർത്ഥ ഉത്സവമാണെന്നും ക്രിസ്തു ക്രൂശിൽ സ്വയം സമർപ്പിച്ചുകൊണ്ട് നേടിയ സമാധാനം നമുക്കായി വിതരണം ചെയ്യപ്പെടുന്ന ദിവസമാണതെന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.