നീതി നടപ്പിലാക്കാൻ മനുഷ്യന്റെ മൂല്യം തിരിച്ചറിയണം: ഫ്രാൻസിസ് മാർപാപ്പ

നീതിനിർവ്വഹണത്തിന് മനുഷ്യന്റെ പവിത്രതയെ അംഗീകരിക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ എട്ടിന് ഇറ്റലിയിലെ അഭിഭാഷകരെയും രാഷ്ട്രീയക്കാരെയും വത്തിക്കാനിൽ സ്വീകരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ചരിത്രത്തിലുടനീളം നീതി നടപ്പിലാക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണാം. അതായത്, പലപ്പോഴും നീതിനിർവ്വഹണം വ്യക്തികളുടെ ആവശ്യങ്ങളെയും കഴിവുകളെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. എന്നാൽ ബൈബിൾ പരിശോധിക്കുമ്പോൾ നീതി നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനം ഒരു വ്യക്തിയുടെ അന്തസ്സ് പവിത്രവും അലംഘനീയവുമാണെന്ന് തിരിച്ചറിയുക എന്നതാണ്” – പാപ്പാ പറഞ്ഞു. നീതിനിർവ്വഹണം എപ്പോഴും കരുണയോടു കൂടിയായിരിക്കണമെന്നും ബൈബിളിനെ അടിസ്ഥാനപ്പെടുത്തി പാപ്പാ കൂട്ടിച്ചേർത്തു.

ഇറ്റലിയിലെ ജുഡീഷ്യറിയെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഹൈ കൗൺസിൽ അംഗങ്ങളോടും അവരുടെ കുടുംബത്തോടുമാണ് പാപ്പാ സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.