രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസം: ഫ്രാൻസിസ് മാർപാപ്പ

വിദ്യാഭ്യാസമാണ് രാജ്യത്തിന്റെ മികച്ച ഭാവിക്കുള്ള ഏറ്റവും നല്ല നിക്ഷേപമെന്ന് ഫ്രാൻസിസ് പാപ്പാ. മേയ് ഒൻപതിന് മകെരറ്റയിലെ ഇറ്റാലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അറിവ് നേടുന്നതിലൂടെയുള്ള മാനുഷികവളർച്ച സാമൂഹികവളർച്ചയ്ക്കും സഹായിക്കും. ഇക്കാരണത്താൽ സ്കൂൾ, സർവ്വകലാശാല വിദ്യാഭ്യാസത്തിന് പ്രാധ്യാനം നൽകുന്നത് ഒരു രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും മികച്ച നിക്ഷേപമാണ്” – പാപ്പാ പറഞ്ഞു. യുവജനങ്ങളിൽ ശാന്തത, മിതത്വം, ജ്ഞാനം എന്നിവ നിറയ്ക്കാനും സർവ്വകലാശാല പരിശീലനം സഹായിക്കുമെന്ന് വി. ജോൺ ഹെൻറി ന്യൂമാൻ പ്രസ്താവിച്ചിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.