വിശുദ്ധ നാടിന്റെ ചരിത്രം അഞ്ചാമത്തെ സുവിശേഷമാണ് :ഫ്രാൻസിസ് പാപ്പാ

വിശുദ്ധ നാടിന്റെ ചരിത്രം അഞ്ചാമത്തെ സുവിശേഷമാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 17-ന് അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അഞ്ചാമത്തെ സുവിശേഷം എന്ന് വിളിക്കുന്ന വിശുദ്ധ നാടിന്റെ ചരിത്രം സമൂഹത്തെ മിഡിൽ ഈസ്റ്റിലെ മാധ്യമപ്രവർത്തകർ അറിയിക്കണം. വിശുദ്ധ നാടിനെ പ്രസിദ്ധമാക്കുക എന്നതിനർത്ഥം യേശു ജീവിച്ചിരുന്ന നാടിന്റെ ചരിത്രത്തെകുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറുക എന്നതാണ്” -പാപ്പാ പറഞ്ഞു.

‘അഞ്ചാമത്തെ സുവിശേഷം’ എന്ന വാചകം പോൾ ആറാമൻ മുതൽ ബെനഡിക്റ്റ് പതിനാറാമൻ വരെയുള്ള മാർപ്പാപ്പമാർ വിശുദ്ധ നാടിനെ സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.