‘മൂന്ന് ദിവസമായി എനിക്ക് നടക്കാൻ സാധിക്കുന്നുണ്ട്’ – ആരോഗ്യസ്ഥിതിയെ കുറിച്ച് സന്തോഷത്തോടെ സംസാരിച്ച് പാപ്പാ

“കഴിഞ്ഞ മൂന്നു ദിവസമായി എനിക്ക് നടക്കുവാൻ സാധിക്കുന്നുണ്ട്” സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ട് ബ്രസീലിയയിൽ നിന്നുള്ള ബിഷപ്പുമാരോട് സംസാരിച്ച പാപ്പായുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു. ജൂൺ 25-ന് നടന്ന ലോക കുടുംബങ്ങളുടെ സമാപന കുർബാനയ്‌ക്കിടെയും ജൂൺ 27-ന് നിയോകാടെക്യുമെനൽ വേ അംഗങ്ങൾക്കൊപ്പം പോൾ ആറാമൻ ഹാളിന്റെ വേദിയിലൂടെയും അല്പദൂരം നടന്നതിന് ശേഷം ആയിരുന്നു പാപ്പാ ഈ കാര്യം പങ്കുവച്ചത്.

രണ്ടു മാസത്തോളമായി കാൽമുട്ടിനുള്ള ചികിത്സയെ തുടർന്ന് മിക്കവാറും പൊതുപരിപാടികളിലും പാപ്പാ വീൽചെയർ ഉപയോഗിച്ചിരുന്നു. ജൂൺ 27 – ന് വോക്കിങ് സ്റ്റിക്കിന്റെ സഹായത്താൽ അപ്പസ്തോലിക വസതിയിലൂടെ നടക്കുന്ന പാപ്പായുടെ ചിത്രം പുറത്തുവന്നിരുന്നു.

മെയ് ആദ്യവാരം കാൽമുട്ടിനുള്ള വേദനയെ തുടർന്ന് ചികിത്സയിലായിരുന്നു ഫ്രാൻസിസ് പാപ്പാ. തന്റെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ലെബനനിലേക്കും ദക്ഷിണ സുഡാനിലേക്കുമുള്ള രണ്ട് അന്താരാഷ്ട്ര യാത്രകൾ അദ്ദേഹം മാറ്റിവച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.