ആവശ്യക്കാരെ സഹായിച്ചുകൊണ്ട് സാഹോദര്യം പ്രോത്സാഹിപ്പിക്കുക: ഫ്രാൻസിസ് മാർപാപ്പ

ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ സാഹോദര്യം വളർത്താനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 30-ന് ‘ബിനായി ബിരിത്ത് ഇന്റർനാഷണൽ’ എന്ന ജൂതസംഘടനയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ദരിദ്രരെയും രോഗികളെയും സഹായിക്കുക എന്നത് സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. നമ്മൾ പരസ്പരം സഹായിക്കാൻ കടപ്പെട്ടവരാണ്. പവിത്രമായ പല മതാചാരങ്ങളുടെ പേരിൽ പോലും സഹോദരങ്ങൾ തമ്മിൽ തർക്കവും വെറുപ്പും വളരാനുള്ള അപകടസാധ്യതയുണ്ട്. നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കുമ്പോൾ മാത്രമേ നമുക്ക് പൂർണ്ണതയിൽ വളരാൻ കഴിയൂ” – പാപ്പാ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജൂതമതസ്ഥർക്കു വേണ്ടി പ്രവർത്തിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ജൂത സേവനസംഘടനയാണ് ബിനായി ബിരിത്ത് ഇന്റർനാഷണൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.