കുടുംബസൗഹൃദ സമൂഹം സാധ്യമാണ്: ഫ്രാൻസിസ് മാർപാപ്പ

കുടുംബസൗഹൃദ സമൂഹം സൃഷ്‌ടിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 29-ന് വത്തിക്കാനിൽ നടന്ന പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ പ്ലീനറി സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സാമൂഹികജീവിതത്തിന്റെ ഉറവിടമെന്നു പറയുന്നത് കുടുംബമാണ്. അത് ഒരിക്കലും വ്യക്തികളുടെ കൂട്ടായ്മയല്ല. മറിച്ച് പരസ്പരമുള്ള ബന്ധത്തിൽ സ്ഥാപിതമായതും സ്നേഹമായ ദൈവത്തോട് സാമ്യമുള്ളതുമായ ഒരു ബന്ധമാണ്. സമൂഹത്തിൽ സാഹോദര്യം വളരാനുള്ള പ്രധാന പങ്കു വഹിക്കുന്നത് കുടുംബമാണ്. കുടുംബം എല്ലാവരെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഒരിടവുമാണ്” – പാപ്പാ പറഞ്ഞു.

കുടുംബത്തിന്റെ സൗന്ദര്യം എല്ലാവരും തിരിച്ചറിയണം. സമൂഹത്തെ മുഴുവൻ സുഖപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്ന, സാഹോദര്യത്തിന്റെ പുളിമാവാണ് വിവാഹമെന്ന കൂദാശയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.