എല്ലാ പെൺകുട്ടികളുടെയും അവകാശമാണ് വിദ്യാഭ്യാസം: ഫ്രാൻസിസ് മാർപാപ്പ

ലോകമെമ്പാടുമുള്ള എല്ലാ പെൺകുട്ടികളുടെയും അവകാശമാണ് നല്ല വിദ്യാഭ്യാസമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 19- ന് വത്തിക്കാനിൽ നടന്ന ‘സ്കോളസ് ഒക്കറന്റസ് ഇന്റർനാഷണൽ മൂവ്മെന്റ്’ എന്ന പൊന്തിഫിക്കൽ സംഘടനയുടെ ഉദ്ഘാടനവേളയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

യു2 എന്ന സംഗീത ഗ്രൂപ്പിലെ പ്രശസ്ത ഗായകനായ ബോണോ വോക്‌സായിരുന്നു ഈ ചടങ്ങിലെ പ്രധാന അതിഥി. ഫ്രാൻസിസ് മാർപാപ്പയും ബോണോ വോക്‌സും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. “പെൺകുട്ടികളുടെ വിദ്യാഭ്യാസം ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ആയുധമാണ്. ലോകത്തെ മാറ്റിമറിക്കാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് പരിശുദ്ധ പിതാവിന് അഭിപ്രായമുണ്ടോ?”- ബോണോ വോക്സ് ചോദിച്ചു. നമ്മൾ സംസാരിക്കുന്നത് പിതാവാകുന്ന ഭൂമിയെക്കുറിച്ചല്ല, മറിച്ച് അമ്മയാകുന്ന ലോകത്തെക്കുറിച്ചാണെന്നായിരുന്നു മാർപാപ്പയുടെ മറുപടി.

ഫ്രാൻസിസ് മാർപാപ്പയുടെ നഗരമായ ബുവനോസ് അയറസിലാണ് ഈ സംഘടനയുടെ തുടക്കം. അവിടുത്തെ ദരിദ്രരായ കുട്ടികൾക്കായി വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടാണ് ഈ സംഘടന പ്രവർത്തനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.