“കത്തോലിക്കാ വിദ്യാഭ്യാസം ഈ യുഗത്തിൽ അത്യന്താപേക്ഷിതമാണ്”- ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ വിദ്യാഭ്യാസവും രൂപീകരണവും ഈ കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 20 -ന് കത്തോലിക്കാ സർവ്വകലാശാലകളിലെ പ്രതിനിധിസംഘത്തിന് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അദ്ധ്യാപകരെന്ന നിലയിൽ, നിങ്ങൾ ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ കിടക്കുന്ന സത്യം, നന്മ എന്നിവയെ പരിപോഷിപ്പിക്കണം. അങ്ങനെ എല്ലാവർക്കും എങ്ങനെ ജീവിതത്തെ സ്നേഹിക്കാമെന്നും ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് വളരാമെന്നും പഠിക്കാം. കത്തോലിക്കാ വിദ്യാഭ്യാസം സുവിശേഷവൽക്കരണം തന്നെയാണ്. സുവിശേഷത്തിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിക്കാനും സമൂഹങ്ങളെ നവീകരിക്കാനും വർത്തമാനകാലത്തെ വെല്ലുവിളികളെ വിവേകപൂർവ്വം അഭിമുഖീകരിക്കാനും കത്തോലിക്ക വിദ്യാഭ്യാസം സഹായിക്കുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.