ബൈബിളിലെ റൂത്തിന്റെ പുസ്തകം കത്തോലിക്കർ വിചിന്തനം ചെയ്യണം: ഫ്രാൻസിസ് മാർപാപ്പ

തലമുറകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന റൂത്തിന്റെ പുസ്തകം കത്തോലിക്കർ വിചിന്തനം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 27-ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഒരു സ്ത്രീയും അവളുടെ അമ്മായിയമ്മയും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്ന റൂത്തിന്റെ പുസ്തകത്തെ പാപ്പാ പ്രശംസിച്ചു. “റൂത്തിന്റെ പുസ്തകം വീണ്ടും വിചിന്തനം ചെയ്യാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അതിൽ പറഞ്ഞിരിക്കുന്ന തലമുറകൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക. യുവജനങ്ങൾ പ്രായമായവരെ സ്‌നേഹിക്കുമ്പോൾ അവരിൽ യുവസഹജമായ ഉത്സാഹമാണ് നിറയുന്നത്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.