സ്വിറ്റ്സർലന്റിലെ ഫ്രഞ്ച് മേഖലയിലെ ചാപ്ലിന്മാരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

സ്വിറ്റ്സർലന്റിലെ ഫ്രഞ്ച് മേഖലയിലെ ചാപ്ലിൻമാരുമായി പാപ്പായുടെ കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ വത്തിക്കാനിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. വിദ്യാർത്ഥികളുടെ കൂടെ ചരിക്കുകയും ശ്രവിക്കുകയും അവരെ കർത്താവിന്റെ സമീപം കൊണ്ടുവരുകയും പ്രാർത്ഥനയിൽ പ്രേരിപ്പിക്കുകയും ചെയ്യുന്ന അവരുടെ പ്രവർത്തനത്തെ എടുത്തു പറഞ്ഞ പാപ്പാ പ്രാർത്ഥനയുടെ നിശബ്ദതയിലാണ് അവർക്ക് വീണ്ടും ഊർജ്ജസ്വലത വീണ്ടെടുക്കാൻ കഴിയുന്നതെന്നും ഓർമിപ്പിച്ചു.

അവരുടെ പ്രവർത്തനങ്ങൾ യുവജനങ്ങൾക്കായി നാലു കൊല്ലം മുമ്പു നടന്ന സിനഡിന്റെ പശ്ചാത്തലത്തിൽ കാണാൻ ഇഷ്ടപ്പെടുന്നു എന്ന് പാപ്പാ പറഞ്ഞു. ഒരു നല്ല സംഗ്രഹ പ്രമാണത്തോടെ ആ സിനഡ് അവസാനിച്ചു എന്നല്ല അത് ഇന്നും തുടർന്നു കൊണ്ടു പോകുന്നതും സമൂഹം പിൻതുടരുന്നതുമായ ആ സിനഡിന്റെ ഏറ്റം നല്ല നിമിഷമായിരുന്നു എന്നും പാപ്പാ അറിയിച്ചു.

ഓരോ വട്ടവും രണ്ടോ മൂന്നോ യുവാക്കളൊത്ത് യാത്ര ചെയ്യുമ്പോൾ, അവരെ ശ്രവിക്കാനും, അവരുടെ ഉള്ളിൽ അവർ കൊണ്ടുനടക്കുന്ന നിരാശകളെയും, വീഴ്ചകളെയും, സംശയങ്ങളെയും കേൾക്കാനും, അവരോടു യേശുവിനെക്കുറിച്ച് സംസാരിക്കാനും എമ്മാവൂസിലെ ശിഷ്യന്മാരുടെ അനുഭവം നവീകരിച്ച് അവരിൽ പ്രത്യാശ ഉണർത്താനും ശ്രമിക്കണം. ഇതൊന്നും അവരുടെ കഴിവിലാശ്രയിച്ചല്ല മറിച്ച് ജീവിക്കുന്ന യേശുവിന്റെ കടന്നു പോക്കിലും അവന്റെ ആത്മാവിന്റെ പ്രവർത്തനത്തിലൂടെയുമാണ്. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.