‘ജ്ഞാനിയും സൗമ്യനുമായ അജപാലകൻ’ – അന്തരിച്ച കർദ്ദിനാൾ റിച്ചാർഡിനെ അനുസ്മരിച്ച് മാർപാപ്പ

ഘാനയിലെ, അന്തരിച്ച കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബറിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. നവംബർ 27- നായിരുന്നു റോമിലെ ആശുപത്രിയിൽ വച്ച് കർദ്ദിനാൾ റിച്ചാർഡ് മരണമടഞ്ഞത്. ‘ജ്ഞാനിയും സൗമ്യനുമായ അജപാലകൻ’ എന്നാണ് അന്തരിച്ച കർദ്ദിനാൾ റിച്ചാർഡിനെ മാർപാപ്പ അന്തരിച്ചത്.

“കർദ്ദിനാളിന്റെ കുടുംബത്തിനും ആഫ്രിക്കയിലെ മിഷനറിമാർക്കും വാ രൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും അത്മായർക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. കർദ്ദിനാളിന്റെ വിശ്വസ്തസാക്ഷ്യത്തിന് നന്ദി പറയുന്നു. കരുണാമയനായ പിതാവ് ജ്ഞാനിയും സൗമ്യനുമായ കർദ്ദിനാളിന് ദൈവം പ്രതിഫലം നൽകട്ടെ. സ്വർഗ്ഗത്തിന്റെ വെളിച്ചത്തിലേക്കും സമാധാനത്തിലേക്കും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വിശ്വാസികളോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു” – ടെലഗ്രാം സന്ദേശത്തിൽ പാപ്പാ കുറിച്ചു.

ആഗസ്റ്റ് 27- നാണ് കർഅന്തരിച്ച,നാൾ റിച്ചാർഡിന്റെ അസാന്നിധ്യത്തിൽ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.