പുതിയ യു എസ് അംബാസഡറെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

പുതിയ യു എസ് അംബാസഡറായ ജോ ഡോണേലിയെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 11- നാണ് ഇദ്ദേഹത്തിന് സ്വീകരണം നൽകിയതെന്ന് ഹോളി സീ പ്രസ്സ് ഓഫീസ് അറിയിച്ചു.

പുതിയ യു എസ് അംബാസഡറെ ഒക്‌ടോബർ എട്ടിന് യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്‌തത്. എന്നാൽ ജനുവരി 20 വരെ യുഎസ് സെനറ്റ് ഇത് അംഗീകരിച്ചിരുന്നില്ല. ഫെബ്രുവരി 16- ന് സത്യപ്രതിജ്ഞ ചെയ്‌തതിനുശേഷം ഏപ്രിൽ ഒൻപതിനാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം റോമിലെത്തുന്നത്.

ന്യൂയോർക്കിൽ ജനിച്ച ജോ ഡോണലി കത്തോലിക്കനും ഐറിഷ് വംശജനുമാണ്. ഇൻഡ്യാനയിലെ നോട്രെ ഡാം കാത്തലിക് യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം 1981- ൽ നിയമ ബിരുദം നേടി. മുൻ സ്പീക്കറും റിപ്പബ്ലിക്കൻ പ്രൈമറി സ്ഥാനാർത്ഥിയുമായ ന്യൂട്ട് ഗിംഗ്‌റിച്ചിന്റെ ഭാര്യയും ബിസിനസുകാരിയുമായ കാലിസ്റ്റ ഗിംഗ്‌റിച്ചായിരുന്നു മുൻ യു എസ് അംബാസഡർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.