മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി അൽബേനിയൻ പ്രസിഡന്റ് 

അൽബേനിയയുടെ പ്രസിഡന്റ് ബയ്റം ബെഗായി വത്തിക്കാനിൽ മാർപ്പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ രണ്ടിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പാപ്പായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡന്റ് ബയ്റം ബെഗായി, കർദ്ദിനാൾ പീയെത്രൊ പരോളിനുമായും വിദേശനാടുകളും അന്താരാഷ്ട സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഉപകാര്യദർശിയുമായും കൂടിക്കാഴ്ച നടത്തി.

പരിശുദ്ധസിംഹാസനവും അൽബേനിയയും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധത്തിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും വത്തിക്കാനും അൽബേനിയയ്ക്കും പൊതുതാല്പര്യമുള്ള കാര്യങ്ങളിൽ സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഉക്രൈയിൻ യുദ്ധം ഉൾപ്പടെയുള്ള അന്താരാഷ്ട്ര കാര്യങ്ങളും ചർച്ചാവിഷയമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.