വത്തിക്കാൻ നയതന്ത്രജ്ഞർക്ക് രണ്ട് വിശുദ്ധരെ മാതൃകകളായി നൽകി ഫ്രാൻസിസ് മാർപാപ്പ

വി. ചാൾസ് ഡി ഫൂക്കോൾഡിനെയും വി. പീറ്റർ ഫാബ്രോയെയും വത്തിക്കാൻ നയതന്ത്രജ്ഞരുടെ മാതൃകകളായി നിർദ്ദേശിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂൺ എട്ടിന് പൊന്തിഫിക്കൽ സഭാ അക്കാദമിയിൽ നടന്ന സ്വകാര്യ സന്ദർശനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

പൗരോഹിത്യ ആത്മീയതയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും പാപ്പാ ഭാവി വത്തിക്കാൻ നയതന്ത്രജ്ഞരോട് വിശദീകരിച്ചു. നയതന്ത്രജ്ഞർ അനുകരിക്കേണ്ടത് വി. ചാൾസ് ഡി ഫുക്കോൾഡിനെയും വി. പീറ്റർ ഫാബ്രോയെയുമാണെന്ന് പരിശുദ്ധ പിതാവ് പൊന്തിഫിക്കൽ സഭാ അക്കാദമിയിലെ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതായും വത്തിക്കാൻ അറിയിച്ചു.

2020 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് മാർപാപ്പ, വത്തിക്കാന്റെ നയതന്ത്ര സേവനത്തിനായുള്ള വൈദികസ്ഥാനാർത്ഥികളുടെ രൂപീകരണം പരിഷ്കരിക്കാൻ ആവശ്യപ്പെട്ടത്. മാതൃ രൂപത ഒഴികെയുള്ള മറ്റൊരു രൂപതയിൽ ഒരു വർഷത്തെ മിഷനറി പ്രവർത്തനമാണ് പാപ്പാ നിർദ്ദേശിച്ച പരിഷ്കരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.