ഉക്രൈനിലെ ജനങ്ങളുടെ സഹനങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങളുടെ സഹനങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് എട്ടിന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഇപ്രകാരം സമർപ്പണം നടത്തിയത്.

“പരിശുദ്ധ അമ്മയുടെ മുമ്പിൽ ആത്മീയമായി മുട്ടുകുത്തി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഉക്രേനിയൻ ജനതയുടെ സഹനങ്ങളും കണ്ണീരും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു” – പാപ്പാ പറഞ്ഞു. ലോകസമാധാനത്തിനു വേണ്ടി വിശ്വാസികൾ എന്നും ജപമാല ചൊല്ലണം. അതോടൊപ്പം രാജ്യങ്ങളുടെ അധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. മാച്ചിയിലുള്ള ഉക്രേനിയൻ അഭയാർത്ഥികൾക്കും അവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്കും പാപ്പാ പ്രത്യേക ആശംസകളും ഈ അവസരത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.