ടാൻസാനിയയിൽ വിമാനാപകടത്തിൽ മരിച്ചവർക്കും ദുരിതബാധിതർക്കും വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

നവംബർ അഞ്ചിന് ടാൻസാനിയയിൽ നടന്ന വിമാനാപകടത്തിൽ മരിച്ച 19 പേർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി തന്റെ പ്രാർത്ഥനയും ആത്മീയസാമീപ്യവും പാപ്പാ അറിയിച്ചു.

“ഈ ദുരന്തത്തിൽ അകപ്പെട്ട എല്ലാവരോടും, പ്രത്യേകിച്ച് ഇരകളുടെ കുടുംബങ്ങളോടും ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിക്കുകയും ആത്മീയ അടുപ്പം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു” – നവംബർ ഏഴിന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഒരു ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

ഞായറാഴ്ച രാവിലെ ബുക്കോബ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് 43 പേർ സഞ്ചരിച്ചിരുന്ന വിമാനം തടാകത്തിൽ വീണത്. വിമാനം ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.