ബ്രസീലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ബ്രസീലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടുന്നതിനുമുൻപാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“കഴിഞ്ഞ ആഴ്‌ചകളിൽ ബ്രസീലിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളോടും അവരുടെ കുടുംബങ്ങൾക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു. സഹായം എത്തിക്കുന്നവരുടെ പ്രയത്നങ്ങളെ ദൈവം പിന്തുണയ്ക്കട്ടെ.” – പാപ്പാ പറയുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും ബ്രസീലിന്റെ വിവിധ ഭാഗങ്ങളെ ഏകദേശം മൂന്നാഴ്ചയായി ബാധിച്ചിരിക്കുകയാണ്. ബ്രസീലിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള മിനാസ് ഗെറൈസ് മേഖലയാണ് തുടർച്ചയായ മഴയിൽ മുങ്ങിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.