ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകുമ്പോൾ ഇറ്റലിക്കു വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

പ്രധാനമന്ത്രി ജോർജിയ മെലോണി രാജ്യത്തിന്റെ ആദ്യ വനിതാ നേതാവായി സ്ഥാനമേറ്റപ്പോൾ ഇറ്റലിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. “ഇന്ന്, ഒരു പുതിയ ഗവൺമെന്റിന്റെ ആരംഭത്തിൽ, ഇറ്റലിയിൽ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – മാർപാപ്പ പറഞ്ഞു. റോമിലെ ചിഗി കൊട്ടാരത്തിൽ മെലോണിയും അവളുടെ മുൻഗാമിയായ മരിയോ ഡ്രാഗിയും തമ്മിലുള്ള കൈമാറ്റ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷം, പുതിയ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പക്ക് നന്ദി പറഞ്ഞു.

ബൊലോഗ്നയിലെ ആർച്ചുബിഷപ്പും ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി, ക്വിറിനൽ പാലസിൽ നടന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രസിഡന്റ് മെലോണിക്ക് തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അയച്ചു. ഇറ്റലി അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ കർദ്ദിനാൾ ഉയർത്തിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.