ഉക്രൈൻ, തുർക്കി, സിറിയ, യുഎസ്, പെറു എന്നീ രാജ്യങ്ങൾക്കായി പ്രാർത്ഥന ആവശ്യപ്പെട്ട് മാർപാപ്പ

മാർച്ച് 26-ന് ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനത്തിൽ, രക്തസാക്ഷികളായ ഉക്രേനിയൻ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. അതോടൊപ്പം ഭൂകമ്പം ബാധിച്ച തുർക്കി, സിറിയ എന്നീ രാജ്യങ്ങൾക്കു വേണ്ടിയും, ചുഴലിക്കാറ്റ് നാശനഷ്ടം വരുത്തിയ അമേരിക്കയിലെ മിസിസിപ്പി, പെറു എന്നീ രാജ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

“രക്തസാക്ഷികളായ ഉക്രേനിയൻ ജനതക്കു വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം” – 2022 ഫെബ്രുവരി 24 മുതൽ റഷ്യയുടെ അധിനിവേശത്തോടെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഉക്രൈനെ പരാമർശിച്ച് ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. ഒപ്പം ഭൂകമ്പം, ചുഴലിക്കാറ്റ് എന്നീ പ്രകൃതിദുരന്തങ്ങളാൽ ക്ലേശമനുഭവിച്ച തുർക്കി, സിറിയ, അമേരിക്ക, പെറു എന്നിവിടങ്ങളിലെ ജനങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.