ആമസോണിയ സഭയുടെ മിഷനറി പ്രവർത്തനങ്ങളെ പ്രശംസിച്ച് മാർപാപ്പ

സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ആമസോണിയ സഭയുടെ മിഷനറി പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ ഏഴിന് ആമസോണിയ സഭയുടെ നാലാമത് റീജണൽ യോഗത്തിൽ പങ്കെടുക്കുന്ന പ്രാദേശിക സഭാ നേതാക്കൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

“ആമസോൺ നദീതടത്തിലെ ക്രൈസ്തവ സമൂഹങ്ങൾ ആമസോണിയൻ സഭയ്ക്ക് ഒരു പുത്തൻ ഉണർവ്വ് നൽകുന്നതിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നതിൽ ഒരുപാട് സന്തോഷമുണ്ട്”- പാപ്പാ പറഞ്ഞു. 50 വർഷം മുമ്പ് വടക്കൻ ബ്രസീലിലെ നഗരമായ സാന്റാറെമിൽ നടന്ന ആമസോണിയയിലെ കത്തോലിക്കാ സഭയുടെ ആദ്യ യോഗത്തെക്കുറിച്ചും പാപ്പാ ഈ അവസരത്തിൽ അനുസ്മരിച്ചു. ഈ സമ്മേളനമാണ് ആമസോണിയ സഭയെ സുവിശേഷവൽക്കരണത്തിന്റെ പാതയിലേക്ക് നയിക്കുകയും അതുപോലെ ഉറച്ച സഭാ അവബോധം ഈ സഭയിൽ രൂപപ്പെടുത്തുകയും ചെയ്‌തത്‌. 2019- ലെ ആമസോണിയയിലെ ബിഷപ്പുമാരുടെ സിനഡിന് വഴിയൊരുക്കാനും സഹായിച്ചത് ഈ യോഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.