ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവച്ച് ഫ്രാൻസിസ് പാപ്പാ

ആരോഗ്യ പ്രശ്നങ്ങൾ മൂലം ജൂലൈയിൽ ആഫ്രിക്കയിലേക്ക് നടത്താനിരുന്ന അപ്പസ്തോലിക യാത്ര മാറ്റിവച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ പത്തിന് വത്തിക്കാനാണ് ഈ വാർത്ത പുറത്തുവിട്ടത്.

“കാൽമുട്ടിന് ചികിത്സകൾക്ക് വിധേയനാകുന്ന മാർപാപ്പ തന്റെ ഡോക്ടർമാരുടെ അഭ്യർത്ഥനയെ മാനിച്ച്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്”- വത്തിക്കാൻ വക്താവായ മത്തിയോ ഭ്രൂണി പറഞ്ഞു. ജൂലൈ രണ്ട് മുതൽ ഏഴ് വരെയാണ് ആഫ്രിക്കയിലേക്കുള്ള യാത്ര പാപ്പാ നിശ്ചയിച്ചിരുന്നത്. ജൂലൈ 24 മുതൽ 29 വരെ പാപ്പാ കാനഡയിലേക്ക് നടത്താനിരിക്കുന്ന യാത്ര ഇതുവരെ പിൻവലിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.