ദൈവശാസ്ത്രജ്ഞരും മതബോധന അധ്യാപകരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മാർപാപ്പ

ദൈവശാസ്ത്രജ്ഞരും മതബോധന അധ്യാപകരും തമ്മിൽ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ 24- ന് വത്തിക്കാനിൽ വച്ച് അന്താരാഷ്‌ട്ര ദൈവശാസ്ത്ര കമ്മീഷനുമായി (ഐടിസി) നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ കാര്യം അഭിപ്രായപ്പെട്ടത്.

ഒരു ദൈവശാസ്ത്രജ്ഞന്, നിലവിലുള്ള സിദ്ധാന്തത്തിന് അപ്പുറത്തേക്ക് പോകാനുള്ള ഒരു വിളിയുണ്ട്. എന്നാൽ, ഒരു മതാധ്യാപകൻ കുട്ടികളെയും മുതിർന്നവരെയും വിശ്വാസത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ ശരിയായതും ഉറച്ചതുമായ ഉപദേശം നൽകണം. “ദൈവശാസ്ത്രജ്ഞർ കൂടുതൽ മുന്നോട്ടു പോകണം. അവർ പഠിച്ച കാര്യങ്ങൾക്കപ്പുറത്തേക്ക് പോകാൻ ശ്രമിക്കണം. എന്നാൽ മതബോധന അധ്യാപകർ ശരിയായ വിശ്വാസവും ഉറച്ച ഉപദേശവും ആയിരിക്കണം പകർന്നുനൽകേണ്ടത്” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.